സ്റ്റേഷൻ മാസ്റ്റര്‍, ക്ലര്‍ക്ക്, അസിസ്റ്റന്റ്; 8850 ഒഴിവുകളിലേക്ക് റെയില്‍വേയുടെ എൻടിപിസി റിക്രൂട്ട്മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

11:10 AM Nov 03, 2025 | Renjini kannur
ഇന്ത്യൻ റെയില്‍വേ പുതുതായി 8850 ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. റെയില്‍വേ നോണ്‍ ടെക്നിക്കല്‍ പോപുലർ കാറ്റഗറിയില്‍ (NTPC) ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

അപേക്ഷ തീയതി: ഒക്ടോബർ 21ന് അപേക്ഷ വിൻഡോ തുറന്നിട്ടുണ്ട്.

തസ്തികയും ഒഴിവുകളും

ഇന്ത്യൻ റെയില്‍വേ നോണ്‍ ടെക്നിക്കല്‍ പോപുലർ കാറ്റഗറി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 8850.

ഗ്രാജ്വേറ്റ് = 5800

അണ്ടർ ഗ്രാജ്വേറ്റ് = 3050

ഗ്രാജ്വേറ്റ് തസ്തികകള്‍    ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രാഫിക് അസിസ്റ്റന്റ്.
അണ്ടർ ഗ്രാജ്വേറ്റ് തസ്തികകള്‍    കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ലർക്ക്.
പ്രായപരിധി

ഗ്രാജ്വേറ്റ് = 18 വയസ് മുതല്‍ 33 വയസ് വരെയാണ് പ്രായപരിധി.

അണ്ടർ ഗ്രാജ്വേറ്റ് = 18 വയസ് മുതല്‍ 30 വയസ് വരെ.

അപേക്ഷ തീയതികള്‍

ഗ്രാജ്വേറ്റ്    ഒക്ടോബർ 21 മുതല്‍ നവംബർ 20 വരെയാണ് റിക്രൂട്ട്മെന്റ് നടപടികള്‍ നടക്കുക.
അണ്ടർ ഗ്രാജ്വേറ്റ്    ഒക്ടോബർ 28മുതല്‍
നവംബർ 27വരെയാണ് റിക്രൂട്ട്മെന്റ് നടപടികള്‍ നടക്കുക.
ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ തസ്തികകളിലായി 19,900 രൂപമുതല്‍ 35,400 രൂപവരെ തുടക്ക ശമ്ബളം ലഭിക്കും.യോഗ്യത

ഓരോ തസ്തികയിലേക്കും യോഗ്യത മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അതത് ആർആർബി വെബ്സൈറ്റുകളില്‍ വിശദമായ യോഗ്യത വിവരങ്ങളും, അപേക്ഷ പ്രോസ്പെക്ടസും ലഭ്യമാണ്.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ ചുവടെ നല്‍കിയ ആർആർബി വെബ്സൈറ്റുകള്‍ കാണുക. ഒക്ടോബർ 21നാണ് അപേക്ഷ വിൻഡോ തുറക്കുകയുള്ളൂ. അതിന് മുൻപായി വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

തിരുവനന്തപുര: www.rrbthiruvanathapuram.gov.in

ബെംഗളൂരു: www.rrbnc.gov.in

ചെന്നൈ: www.rrbchennai.gov.in