+

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി എട്ടാം ക്ലാസുകാരൻ

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി എട്ടാം ക്ലാസുകാരൻ.പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്ബ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ അക്രമിച്ചത്

ഡൽഹി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി എട്ടാം ക്ലാസുകാരൻ.പത്താം ക്ലാസ് വിദ്യാർത്ഥി ഇതര സമുദായത്തില്‍ പെട്ടതെന്നാരോപിച്ചായിരുന്നു ഒരാഴ്ച്ച മുമ്ബ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്നാണ് എട്ടാം ക്ലാസുകാരന്‍ അക്രമിച്ചത്.

സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം തുടങ്ങി. സ്കൂള്‍ മാനേജുമെന്‍റിന് വീഴ്ച്ച പറ്റിയെന്നാരോപിച്ച്‌ എബിവിപിയും രക്ഷിതാക്കളും പ്രതിക്ഷേധിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധത്തിനിടെ സ്കൂള്‍ അടിച്ചു തകര്‍ത്തു.

കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്യും. ജുവനൈല്‍ നിയമപ്രകാരം നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചികിത്സയ്ക്കിടെ പരിക്കേറ്റ കുട്ടി മരിച്ചു. അതിനാല്‍, അവന്റെ കുടുംബവും മറ്റ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും ഇവിടെ തടിച്ചുകൂടിയെന്നും പൊലീസ് പറഞ്ഞു.

പോലീസിന്റെ മുന്നില്‍ പോലും ആള്‍ക്കൂട്ടം ജീവനക്കാരെ മർദ്ദിക്കുന്നത് തുടർന്നു. സ്ഥിതിഗതികള്‍ വളരെ അക്രമാസക്തമായി. പോലീസ് ജീവനക്കാരെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍, ജനക്കൂട്ടം അവരെ മർദ്ദിച്ചുകൊണ്ടിരുന്നു. കൂടാതെ ഒരു പോലീസ് വാഹനം മറിച്ചിടാനും ശ്രമിച്ചു. പിന്നീട്, ജനക്കൂട്ടം സ്കൂളിന് പുറത്തുള്ള റോഡ് ഉപരോധിച്ചു

facebook twitter