കൊച്ചി : കൊച്ചിയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വന്ന ബസ് ഇന്ന് പുലർച്ചെ 2 .50 ഓടെയാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളാണ് പരിക്കേറ്റവർ. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ് വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചത്.
Trending :