+

വെളിച്ചെണ്ണ വില കുറയും; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ കുറവ് വരുത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ കുറവ് വരുത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക്‌ എത്തിക്കാമെന്ന്‌ വ്യവസായികള്‍ ഉറപ്പു നല്‍കുകയായിരുന്നു

വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും ഉപഭോക്‌താക്കള്‍ക്കും ഒരു പോലെ സഹായകരമാകുന്ന രീതിയില്‍ വിലക്കയറ്റം തടയാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. സപ്ലൈക്കോയ്‌ക്ക് കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്ന വ്യവസായികള്‍ക്ക്‌ 15 ദിവസത്തിനകം തുക നല്‍കുമെന്ന്‌ മന്ത്രിമാര്‍ ഉറപ്പു നല്‍കി.മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും കർശനം നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വെളിച്ചെണ്ണയില്‍ കേരളത്തിന്‍റെ ഉത്പാദനം ശക്തിപ്പെടുത്താൻ വ്യവസായ വകുപ്പ് തന്നെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 കമ്ബനികള്‍ക്ക് നന്മയെന്ന കേരള ബ്രാൻഡ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വില വർധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അറുപതോളം വ്യവസായികള്‍ പങ്കെടുത്തു

facebook twitter