ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ

03:05 PM Jul 04, 2025 | Kavya Ramachandran

തേനും വെളിച്ചെണ്ണയും 

കുറച്ച് വെളിച്ചെണ്ണയിലേക്ക് അൽപ്പം തേൻ ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്ത് ചുളിവുകളുള്ള ഭാഗങ്ങളിൽ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് ഗുണകരമാണ്.

വെളിച്ചെണ്ണ

ഉറങ്ങുന്നതിനു മുമ്പ് മുഖവും കഴുത്തും വൃത്തിയായി കഴുകി വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യാം. രാവിലെ ഉണർന്ന ഉടൻ കഴുകി കളയാം. 

ഒലിവ് എണ്ണയും വെളിച്ചെണ്ണയും

വെളിച്ചെണ്ണയിലേക്ക് ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകാം. 

വെളിച്ചെണ്ണയും റോസ്‌വാട്ടറും

വെളിച്ചെണ്ണയിൽ അൽപ്പം റോസ്‌വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം. 

മഞ്ഞൾ വെളിച്ചെണ്ണ

ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടിയിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്ത് പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയാം. 

ആവണക്കെണ്ണ വെളിച്ചെണ്ണ

മൂന്ന് തുള്ളി ആവണക്കെണ്ണയിലേക്ക് മൂന്ന് തുള്ളി വെളിച്ചെണ്ണയിലേക്കു ചേർത്തിളക്കി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടാം. ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ ഇത് ഗുണകരമാണ്.