+

പഴുത്ത മാങ്ങയും തേങ്ങയുമുണ്ടെങ്കിൽ എളുപ്പത്തിൽ സ്മൂത്തി തയാറാക്കാം

തേങ്ങാപാൽ -ഒന്നര കപ്പ് മാമ്പഴം പഴുത്തത് - ഒരു കപ്പ്  തൈര് - തണുപ്പിച്ചത് മുക്കാൽ കപ്പ് ശർക്കര/ തേൻ - രുചിക്കനുസരിച്ച് ഐസ്‌ക്യൂബ്‌സ് - 6 ഏലയ്ക്കാപൊടി - കാൽ ടീസ്പൂൺ തേങ്ങാകഷണങ്ങൾ - അലങ്കരിക്കാൻ

ചേരുവകൾ

തേങ്ങാപാൽ -ഒന്നര കപ്പ്
മാമ്പഴം പഴുത്തത് - ഒരു കപ്പ് 
തൈര് - തണുപ്പിച്ചത് മുക്കാൽ കപ്പ്

ശർക്കര/ തേൻ - രുചിക്കനുസരിച്ച്
ഐസ്‌ക്യൂബ്‌സ് - 6
ഏലയ്ക്കാപൊടി - കാൽ ടീസ്പൂൺ
തേങ്ങാകഷണങ്ങൾ - അലങ്കരിക്കാൻ

ഉണ്ടാക്കുന്നവിധം

തൊലികളഞ്ഞ് കഷണങ്ങളാക്കിയ മാമ്പഴം ഒരു മിക്‌സിയുടെ ജാറിലേക്കിടുക. അതിലേക്കു തേങ്ങാപാൽ, തൈര്, തേൻ എന്നിവയും ചേർക്കുക. ഇതിലേക്ക് ഐസ്‌ക്യൂബ്‌സ്, ഏലയ്ക്കാപൊടി എന്നിവയും ഇട്ട് നല്ല ക്രീമി പരുവത്തിൽ അടിച്ചെടുക്കുക. ഇനി അടിപൊളി ഒരു സെർവിങ് ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിനു മുകളിൽ കൊത്തിയരിഞ്ഞ തേങ്ങാകഷ്ണങ്ങളോ പൊതിയോ ഇട്ട് അലങ്കരിക്കാം. അടിപൊളി സ്മൂത്തി റെഡി. 
 

Trending :
facebook twitter