മുഖത്തെ കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും കോഫി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. അത്തരത്തില്‍ മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം.
ക്ഷീണം അകറ്റാനും നല്ല ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണ് എന്ന് നമ്മുക്കറിയാം. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍, കഫീന്‍ ആണ് ഇതിന് സഹായിക്കുന്നത്. അതേസമയം ചര്‍മ്മ സംരക്ഷണത്തിനും കോഫി ബെസ്റ്റാണ്. മുഖത്തെ കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും കോഫി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. അത്തരത്തില്‍ മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം.
1. കോഫി- തേന്‍
ഒരു സ്പൂണ്‍ കോഫി പൗഡര്‍, ഒരു സ്പൂണ്‍ തേന്‍, ഒരു നുള്ള് വെളിച്ചെണ്ണ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.
2. കോഫി- തൈര്
ഒരു സ്പൂണ്‍ കോഫി പൗഡര്‍, രണ്ട് സ്പൂണ്‍ തൈര് എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ സഹായിക്കും.
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം:
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ ഒരു ടീസ്പൂണ്‍ കോഫി പൗഡര്‍, ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ മിശ്രിതമാക്കി കണ്‍തടങ്ങളില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് പതിവായി ചെയ്യുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും.