കുതിപ്പ് തുടർന്ന് കാപ്പിക്കുരുവില. കൽപ്പറ്റ വിപണിയിൽ 500 രൂപയാണ് കാപ്പിക്കുരുവിന് വർധിച്ചത്. അതേസമയം വീണ്ടും ആവശ്യക്കാർ വർധിച്ചതോടെ കുരുമുളക് വിലയും കയറ്റം തുടങ്ങി. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപയാണ് വർധിച്ചത്. കൽപ്പറ്റ മാർക്കറ്റിൽ ഇഞ്ചിവിലയും മാറിയില്ല.
അതേസമയം കട്ടപ്പന വിപണിയിൽ കൊക്കോ, ഉണക്ക കൊക്കോ വിലകളും മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിൽ റബർ വിലയിലും മാറ്റമില്ല. ഈസ്റ്ററും വിഷുവും മുന്നിൽക്കണ്ട് വീണ്ടും ലേല കേന്ദ്രങ്ങൾ കൂടുതൽ സജീവമായി. വില ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Trending :