
തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു.വിഴിഞ്ഞം അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍ (39) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഹോട്ടലില്‍ നിന്നും പൊറോട്ട കഴിക്കവേ പെട്ടെന്ന് അസ്വസ്ഥത തോന്നി. പിന്നാലെ കുഴഞ്ഞുവീണതോടെ ആംബുലൻസില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സുധ. മക്കള്‍: അന്ന, റാണി.