+

ചെറുമത്തി പീര ഇഷ്ടമാണോ?

ചെറിയ മത്തി (ചാള) – 1 കിലോ (വൃത്തിയാക്കിയത്) ചെറിയ ഉള്ളി – 1 കപ്പ് (ചതച്ചത്) ഇഞ്ചി – 2 ടേബിൾസ്പൂൺ (ചതച്ചത്) പച്ചമുളക് – 4-5 എണ്ണം (ചതച്ചത്) തേങ്ങ – 1 കപ്പ് (ചിരകിയത്)

ആവശ്യ സാധനങ്ങൾ:
ചെറിയ മത്തി (ചാള) – 1 കിലോ (വൃത്തിയാക്കിയത്)
ചെറിയ ഉള്ളി – 1 കപ്പ് (ചതച്ചത്)
ഇഞ്ചി – 2 ടേബിൾസ്പൂൺ (ചതച്ചത്)
പച്ചമുളക് – 4-5 എണ്ണം (ചതച്ചത്)
തേങ്ങ – 1 കപ്പ് (ചിരകിയത്)
കുടംപുളി – 2-3 കഷ്ണം (കുതിർത്തത്)
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ആദ്യം തന്നെ മീൻ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കുക. ശേഷം ഒരു മൺചട്ടിയിൽ മീൻ, തേങ്ങ, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, കുടംപുളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.

ശേഷം യോജിപ്പിച്ച് വെച്ചതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് മൂടി വെച്ച് വേവിക്കുക. തിളച്ചു കഴിഞ്ഞാൽ തീ കുറച്ച് വെച്ച് വേവിച്ചെടുക്കുക. ഇടക്ക് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. വെള്ളം വറ്റി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.

facebook twitter