+

പാരസെറ്റമോളിന് വില കുറയുന്നു

പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി  കേന്ദ്ര സര്‍ക്കാര്‍ . കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.

ന്യൂഡല്‍ഹി: പാരസെറ്റാമോള്‍, അമോക്‌സിലിന്‍ ഉള്‍പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി  കേന്ദ്ര സര്‍ക്കാര്‍ . കാര്‍ഡിയോവാസ്‌കുലര്‍, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.

വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫിക്സഡ്-ഡോസ് കോമ്പിനേഷനുകളും വില കുറച്ചവയിൽ ഉൾപ്പെടുന്നു.
അസെക്ലോഫെനാക്, ട്രിപ്‌സിന്‍ കൈമോട്രിപ്‌സിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിന്‍, സിറ്റാഗ്ലിപ്റ്റിന്‍, മെറ്റ്‌ഫോര്‍മിന്‍ ഉള്‍പ്പെടുന്ന സംയുക്തങ്ങള്‍, കുട്ടികള്‍ക്കു നല്‍കുന്ന തുള്ളി മരുന്നുകള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം ഡ്രോപ്പുകള്‍, ഡൈക്ലോഫെനാക് തുടങ്ങിയവക്കും വില കുറയും.

മുൻ വർഷത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണ് അവശ്യ മരുന്നുകളുടെ വില നിർണയിക്കുന്നത്. ദേശീയ മരുന്ന് വില നി‍ർണയ സമിതിയാണ് (എൻ.പി.പി.എ) മരുന്നുകളുടെ പുതുക്കിയ വില പ്രഖ്യാപിക്കുന്നത്. ജനസംഖ്യയുടെ വലിയ വിഭാഗത്തിന് ആവശ്യമായ മരുന്നുകൾ, അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയുടെ ലക്ഷ്യം അവശ്യ മരുന്നുകൾ ന്യായമായ വിലയിൽ ഉറപ്പാക്കുക എന്നതാണ്.

facebook twitter