കൊല്ലത്ത് ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി ; മർദിച്ചത് മൂന്നംഗ സംഘം

10:02 AM Oct 29, 2025 |


കൊല്ലം :  കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി. ബൈക്കിൽ പോയവർ ആംബുലൻസിന് സൈഡ് നൽകാത്തതാണ് തർക്കത്തിന് ഇടയാക്കിയത്. ബൈക്കിൽ എത്തിയ
മൂന്നംഗ സംഘം മർദിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു ആക്രമണം. 

ആംബുലൻസിൻ്റെ മിററും അക്രമകാരിക‍ള്‍ അടിച്ചു പൊട്ടിച്ചു. പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പത്തനാപുരം സ്വദേശി ബിവിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.