+

മാസ്റ്റ് ലൈറ്റിന് 24 ലക്ഷം രൂപ, തളിപ്പറമ്പ് എംഎല്‍എ ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം, പോലീസില്‍ പരാതി

തളിപ്പറമ്പ് എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ്.

 

തളിപ്പറമ്പ്: തളിപ്പറമ്പ് എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി അണികള്‍ അഴിമതി ആരോപണം ഉന്നയിച്ച് പ്രചരണം നടത്തുന്നത്.

തളിപ്പറമ്പ് മണ്ഡലത്തിലെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ ചെലവഴിച്ച് 12 സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. ഇതിനായുള്ള അടങ്കല്‍ തുകയാണ് 24 ലക്ഷം രൂപ. എന്നാല്‍, ഒരു മാസ്റ്റ് ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചു എന്ന് എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരണം നടത്തുന്നത്.

ആന്തൂര്‍ നഗരസഭയിലെ മയിലാട് സ്ഥാപിച്ച ലൈറ്റിലെ ഫലകത്തിന്റെ ഫോട്ടോ എടുത്ത് അഴിമതി എന്ന് പരിഹസിച്ച് പ്രചരിപ്പിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ആയതുകൊണ്ടുതന്നെ ഇത് വ്യാപമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ ജില്ലാ പോലീസ് മേധാവിക്ക് സിപിഎം പരാതി നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യല്‍ മീഡിയയില്‍ ഈ രീതിയിലുള്ള വ്യാജ പ്രചരണങ്ങള്‍ വ്യാപകമാണ്.

facebook twitter