+

സംഘർഷം പരിഹരിക്കണം : ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യവുമായി അമേരിക്ക

സംഘർഷം പരിഹരിക്കണം : ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യവുമായി അമേരിക്ക

ന്യൂയോർക്ക്: സംഘർഷം പരിഹരിക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ട് അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറിയ മാർക്കോ റൂബിയോ കൂടി ഉൾപ്പെട്ടിട്ടുള്ള കാര്യമാണിതെന്നും പ്രശ്നം പരിഹരിക്കണമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റ പറഞ്ഞു.

ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ശത്രുതയിലാണെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നു. ഇരുരാജ്യത്തിന്റെയും നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഈ സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് അവർ വ്യക്തമാക്കി.

facebook twitter