പ്രധാനമന്ത്രിക്കെതിരെ പങ്കുവച്ച ട്വീറ്റ് മുക്കി കോണ്‍ഗ്രസ്

07:43 AM Apr 30, 2025 | Suchithra Sivadas

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പങ്കുവച്ച ട്വീറ്റ് മുക്കി കോണ്‍ഗ്രസ്. ബിജെപിയുടെ ശക്തമായ പ്രചാരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമമായ എക്‌സിലെ പോസ്റ്റ് പിന്‍വലിച്ചത്. ഉത്തരവാദിത്തം കാട്ടേണ്ട  സമയത്ത് പ്രധാനമന്ത്രിയെ  കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് എക്‌സിലെ കുറിപ്പില്‍ വിമര്‍ശിച്ചത്. 

തലയില്ലാത്ത ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിന്റെ ചിത്രമാണ് പങ്കുവെച്ചത്. Gayab എന്നും ഫോട്ടോയില്‍ തലയ്ക്ക് മുകളില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റ് വലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പാകിസ്ഥാന്റെ  പിആര്‍ ഏജന്റുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി പ്രചാരണം തുടങ്ങിയത്. ഇതോടെ രാത്രി വൈകി ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നും പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.