
പരിയാരം:ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ ചാടിയതിന് പിന്നിൽ കുടുംബ കലഹത്തെ ചൊല്ലിയാണെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചെറുതാഴം ശ്രീസ്ഥയിലാണ് സംഭവം. കണ്ണപുരം കീഴറ സ്വദേശിനി ധനജയാണ് മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ധ്യാൻ, (5) ദേവിക(7) എന്നിവരും പരുക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ബുധനാഴ്ച്ചഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാലും ആറും വയസുള്ള കുട്ടികളുമായാണ് യുവതി കിണറ്റിൽ ചാടിയത്. അഗ്നിരക്ഷാസേന എത്തി ഇവരെ പുറത്തെത്തിച്ചത്. ഇതിൽ യുവതിയുടെയും ഒരു കുട്ടിയുടെയും നില ഗുരുതരമാണ്.വീട്ടുവളപ്പിലെ കിണറ്റിലാണ് ചാടിയത്.
രണ്ടു മാസങ്ങൾക്ക് മുൻപ് യുവതി ഭർതൃ മാതാവിനെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു.മാനസിക പീഡനം ആരോപിച്ചായിരുന്നു പരാതി. എന്നാലത് ബന്ധുക്കളും നാട്ടുകാരും സംസാരിച്ച് ഒത്തുതീർപ്പാക്കിയിരുന്നു. തുടർന്ന് വീണ്ടും ഭർതൃ വീട്ടിലേക്ക് യുവതി എത്തുകയായിരുന്നു. ഇതിനു ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സെത്തി കിണറ്റിൽ നിന്നും മൂന്ന് പേരെയും പുറത്തെടുത്തത്. സംഭവത്തിൽ പരിയാരം പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ധനി ജയുടെ ഭർതൃബന്ധുക്കളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.