+

ദുബായിലും അബുദാബിയിലും ചൂട് ശക്തമാകുന്നു

യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.

ദുബായിലും അബുദാബിയിലും വേനല്‍ കണക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ 37 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ചിലപ്പോള്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്ന് 50 ഡിഗ്രി ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്തു. ചൂടിനൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പവും ഉണ്ടാകാന്‍ സാധ്യതയുണ്ട് അതിനാല്‍ ചൂട് കൂടുതല്‍ അനുഭവപ്പെടാന്‍ കാരണമാകുമെന്നും അറിയിച്ചു.

facebook twitter