+

സൗദിയിലെ ത്വായിഫില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് അപകടം; 23 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

സൗദിയിലെ ത്വായിഫിലുള്ള ഒരു സ്വകാര്യ പാർക്കില്‍ യന്ത്ര ഊഞ്ഞാല്‍ പൊട്ടിവീണ് അപകടം. ഇന്നലെ രാത്രി അല്‍ഹദയിലെ പാർക്കിലുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 23 പേർക്ക് പരിക്കേറ്റു.

സൗദിയിലെ ത്വായിഫിലുള്ള ഒരു സ്വകാര്യ പാർക്കില്‍ യന്ത്ര ഊഞ്ഞാല്‍ പൊട്ടിവീണ് അപകടം. ഇന്നലെ രാത്രി അല്‍ഹദയിലെ പാർക്കിലുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 23 പേർക്ക് പരിക്കേറ്റു.360 ഡിഗ്രി എന്ന അപ്‌സൈഡ് ഡൗണ്‍ സ്പിന്‍ പെന്‍ഡുലം റൈഡ് ആകാശത്തേക്ക് ഉയര്‍ന്നപ്പോഴാണ് അപകടം സംഭവിച്ചത്.

പകുതിയോളം ഉയര്‍ന്ന റൈഡ് പെട്ടെന്ന് രണ്ടായി തകര്‍ന്ന് വീഴുകയായിരുന്നു. 23 സീറ്റുകളുള്ള റൈഡില്‍ മുഴുവന്‍ സീറ്റിലും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. 23 പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ 3 പേരുടെ നില ഗുരുതരമാണ്.മരണത്തിന്റെ ഗെയിം' എന്ന് പേരുള്ള യന്ത്ര ഊഞ്ഞാലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കെ പൊടുന്നനെ തകർന്നു വീണത്. അവധി ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

facebook twitter