
പാനൂർ : സ്വകാര്യബസിൽ കയറി കണ്ടക്ടറെ അതിക്രൂരമായി മർദ്ദിച്ച കേസിലെ ഒരു പ്രതിയെ കൂടി ചൊക്ളി സി.ഐ കെ.വി മഹേഷ് അറസ്റ്റു ചെയ്തു. കക്കട്ടിൽ കായലേക്കാടി നിട്ടൂ മണ്ണൂർ താഴെ പറയുള്ള പറമ്പത്ത് കെ.സി വിനീഷാ(40) ണ് അറസ്റ്റിലായത് കഴിഞ്ഞ ദിവസം ഈ കേസിൽ വാണിമേൽ കോടി യൂറ സ്വദേശി കുഞ്ഞിപ്പറമ്പ് സൂരജും ഈ കേസിൽ അറസ്റ്റിലായിരുന്നു.
തലശേരി -തൊട്ടിൽപ്പാലം റൂട്ടിലോടുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ നാദാപുരം ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെയാണ് ഒരു സംഘമാളുകൾ മർദ്ദിച്ചിരുന്നു. ഏഴു പേരാണ് കേസിലെ പ്രതികൾ. കൺസെഷൻ പാസ് ഇല്ലാത്തതിനെ തുടർന്ന് വിദ്യാർത്ഥിതിയിൽ നിത്ത് ഫുൾ ചാർജ് ഈടാക്കിയതിനാണ് അവരുടെ ഭർത്താവും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള സംഘം ബസിൽ കയറി കണക്ടറെ ആക്രമിച്ചത്. അതേസമയം അക്രമികളെ മുഴുവൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തലശേരി - പെരിങ്ങത്തൂർ നാദാപുരം റൂട്ടിൽ മൂന്നാം ദിനവും സ്വകാര്യ ബസ് സമരം തുടരുകയാണ്.