+

കെ എസ് എഫ് ഡി സി ചെയർമാനായി ചുമതലയേറ്റ സംവിധായകൻ കെ മധുവിനെ ആദരിച്ച് മലയാളം ടെലിവിഷൻ ഫ്രെട്ടേനിറ്റി

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാനായി ചുമതലയേറ്റ സംവിധായകൻ കെ മധുവിനെ ആദരിച്ച് മലയാളം ടെലിവിഷൻ ഫ്രെട്ടേനിറ്റി.

കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയർമാനായി ചുമതലയേറ്റ സംവിധായകൻ കെ മധുവിനെ ആദരിച്ച് മലയാളം ടെലിവിഷൻ ഫ്രെട്ടേനിറ്റി. ടെലിവിഷൻ ഫെട്ടേണിറ്റി  ചെയർമാൻ കൃഷ്ണൻ സേതുകുമാർ, മുൻ ചെയർമാൻ ഭാവചിത്ര ജയകുമാർ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. 

Malayalam Television Fraternity honors director K Madhu for taking over as KSFDC chairman

സീരിയൽ വ്യവസായം നേരിടുന്ന പ്രതിസന്ധികളെകുറിച്ചും,  ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിൽ നടത്തേണ്ട നവീകരണ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള സംഘടനയുടെ അഭിപ്രായ നിർദ്ദേശങ്ങൾ KSFDC ചെയർമാന്റെ മുന്നിൽ അവതരിപ്പിച്ചു. നിർദ്ദേശങ്ങൾ സർക്കാർ തലത്തിൽ അവതരിപ്പിച്ച്, വേണ്ട പരിഹാരങ്ങൾ നടപ്പിലാക്കാം എന്ന് മധു സംഘടനാ ഭാരവാഹികൾക്ക് ഉറപ്പു നൽകി.

ടെലിവിഷൻ ഫ്രെട്ടേണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. എസ് ജനാർദ്ദനൻ, പ്രസാദ് നൂറനാട്,  മഹേഷ് കുമാർ, രാജേഷ് എന്നിവർ പങ്കെടുത്തു.

facebook twitter