സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം

07:41 AM Jan 11, 2025 | Suchithra Sivadas

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പൂനെ കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.

പൂനെയിലെ എംപി, എംഎല്‍എ കോടതി സ്പെഷ്യല്‍ ജഡ്ജ് അമോല്‍ ഷിന്ദേയ്ക്ക് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രാഹുല്‍ ഗാന്ധി ഹാജരായത്. ജാമ്യത്തുകയായി 25,000 രൂപ രാഹുല്‍ ഗാന്ധി കെട്ടിവെയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പരാതിക്കാരന്‍.