+

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയെന്ന് അഡ്വ. ബാബുരാജ് വിശദീകരിച്ചു.

അഞ്ചുവര്‍ഷത്തിലേറെ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചി സിബിഐ കോടതി വിധി പറയാനിരിക്കെ കേസിലെ പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്.

കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജാണ് കേസിലെ പതിനാലാം പ്രതി കെ മണികണ്ഠന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ടത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടിയിലാണ് സംഭവം.

ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയെന്ന് അഡ്വ. ബാബുരാജ് വിശദീകരിച്ചു.

facebook twitter