+

കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 മുതല്‍

സർക്കാർ ഇടപെടലായ കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 ന് ആരംഭിക്കും.ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബർ 4 വരെ നീണ്ട് നില്‍ക്കും.

കോഴിക്കോട്: സർക്കാർ ഇടപെടലായ കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 ന് ആരംഭിക്കും.ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബർ 4 വരെ നീണ്ട് നില്‍ക്കും. സംസ്ഥാനത്താകെ 1800 വിപണനകേന്ദ്രങ്ങളാണ് ഓണക്കാലത്ത് സഹകരണവകുപ്പ് മുഖേനെ കണ്‍സ്യൂമർഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. 

ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങള്‍ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.

സബ്‌സിഡി സാധനങ്ങള്‍ ഓണച്ചന്തകള്‍ വഴി ഒരു ഉപഭോക്താവിന് ലഭിക്കുന്നസാധനങ്ങള്‍

ഇനം    അളവ്    വില (രൂപ)
ജയ അരി    8 കിലോ    ₹ 264
കുറുവ അരി    8 കിലോ    ₹ 264
കുത്തരി    8 കിലോ    ₹ 264
പച്ചരി    2 കിലോ    ₹ 58
പഞ്ചസാര    ഒരു കിലോ    ₹ 34.65
ചെറുപയർ    ഒരു കിലോ    ₹ 90
വൻകടല    ഒരു കിലോ    ₹ 65
ഉഴുന്ന്    ഒരു കിലോ    ₹ 90
വൻപയർ    ഒരു കിലോ    ₹ 70
തുവരപ്പരിപ്പ്    ഒരു കിലോ    ₹ 93
മുളക്    ഒരു കിലോ    ₹ 115.50
മല്ലി    1/2 കിലോ    ₹ 40.95
വെളിച്ചെണ്ണ    ഒരു ലിറ്റർ    ₹ 349

facebook twitter