കോപ്പി റൈറ്റ് വിവാദം ; ഇളയ രാജയെ പിന്തുണച്ച് എം ജയചന്ദ്രന്‍

03:27 PM Oct 13, 2025 | Suchithra Sivadas

 കോപ്പി റൈറ്റ് വിവാദങ്ങളില്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന സംഗീത സംവിധായകനാണ് ഇളയരാജ. പുതിയ സിനിമകളില്‍ പലപ്പോഴും ഇളയരാജയുടെ പാട്ടുകള്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം നിയമപരമായി തന്നെയാണ് അതിനെ നേരിടാറ്. അടുത്തിടെ അജിത്ത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഇളയരാജയുടെ പാട്ടുകള്‍ സമ്മതമില്ലാതെ ഉപയോഗിച്ചതിനെ തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും നീക്കം ചെയ്തിരുന്നു.


ഇപ്പോഴിതാ ഇത്തരം കാര്യങ്ങളില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. ഇളയരാജ പറയുന്നത് സത്യമായ കാര്യമാണെന്നും, പാട്ടിന്റെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്ന് പറയുമ്പോള്‍ വരികളുടെ അവകാശം ഗാനരചയിതാവിന്റേതും സംഗീതത്തിന്റേത് സംഗീത സംവിധായകനുമാണെന്നും, അത് ഒരു പ്രൊഡക്ഷന് കൊടുത്താല്‍ പോലും ഈ ഇന്റല്ക്ച്വല്‍ പ്രോപ്പര്‍ട്ടി അവരുടേതാണെന്നുമാണ് എം. ജയചന്ദ്രന്‍ പറയുന്നത്.