+

മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്.തിരുനാവായ ചന്ദനക്കാവ് ഇക്ബാല്‍ നഗറില്‍ ഇന്ന് രാവിലെ 8:30ഓടെയാണ് അപകടം.

മലപ്പുറം: മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്.

ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

facebook twitter