+

ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഥാര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാര്‍ സ്വദേശി ധനഞ്ജയ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു.

മലപ്പുറം: ഥാര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാര്‍ സ്വദേശി ധനഞ്ജയ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു.

മലപ്പുറത്തെ കൊളപ്പുറം - കുന്നുംപുറം - എയര്‍പോര്‍ട്ട് റോഡില്‍ ചെങ്ങാനിക്കടുത്ത് തോട്ടശ്ശേരി മല്ലപ്പടിയിലാണ് അപകടമുണ്ടായത്.
കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിന്റെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ഷമീമിനെ കോഴിക്കോട് കെഎംസിടിയിലേക്കും മാറ്റി. ഷെഗിജയാണ് ധനഞ്ജയുടെ അമ്മ. സഹോദരി: ദീക്ഷ.

facebook twitter