തൃശ്ശൂർ: തൃശ്ശൂരിലെ മണ്ണുത്തി വെറ്റിനറി സർവകലാശാലയിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തി. ഫാമിലെ ഏകദേശം 30 പന്നികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ബാംഗ്ലൂരിലെ എസ്ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.
രോഗവ്യാപനം തടയുന്നതിനായി, രോഗബാധിത ഫാമിൽ നിന്നും ഒരു കിലോമീറ്റർ പരിധിയിലെ എല്ലാ പന്നികളെയും നശിപ്പിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. നടപടികൾ പൂർത്തിയായതിനു പിന്നാലെ അണുനശീകരണ പ്രവർത്തനങ്ങളും ആരംഭിക്കും.