ഉത്തർപ്രദേശിൽ ദമ്പതികളെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

07:45 PM Jul 31, 2025 | Neha Nair

ലഖ്നൗ: ഉത്തർപ്രദേശിൽ കൃഷിയിടത്തിൽ ജോലിക്ക് പോയ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പർവേന്ദ്ര (35), ഭാര്യ ഗീത (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ പുർണിയ ഗ്രാമത്തിലെ ബിജ്‌നോർ പാടത്താണ് സംഭവം നടന്നത്. കൂടാതെ ദമ്പതികളുടെ ശരീരത്തിൽ കുത്തിവെയ്പ്പ് നടത്തിയ പാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ജോലിക്ക് പോയ ശേഷം ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു വൈക്കോൽ കൂനയുടെ സമീപമാണ് പർവേന്ദ്രയുടെ മ‍ൃതദേഹം കണ്ടെത്തിയത്. ഗീതയുടെ മൃതദേഹം അൽപ്പം അകലെ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.