+

ഹൈദരാബാദിൽ മുഖത്തേക്ക് മുളക് പൊടി വിതറി സിപിഐ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്


ഹൈദരാബാദ് : ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു.ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്.  ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന നേതാക്കളിൽ ഒരാളാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങി . രാഷ്ട്രീയ കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല. സിപിഐ എംഎൽ പ്രവർത്തകനായ രാജേഷ് എന്നയാൾ ചന്തുവിന് എതിരെ ഭീഷണി മുഴക്കിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ട്. എല്ലാ സാദ്ധ്യതകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.  

facebook twitter