+

ജനീഷ് കുമാര്‍ എം എല്‍ എക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി എം കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

അന്വേഷണത്തിന് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചയാളെ എം എല്‍ എ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായെങ്കിലും സി പി എം അന്നുതന്നെ എം എല്‍ എക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജനീഷ് കുമാര്‍ എം എല്‍ എക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി എം ഇന്ന് പത്തനംതിട്ട കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചയാളെ എം എല്‍ എ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായെങ്കിലും സി പി എം അന്നുതന്നെ എം എല്‍ എക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന വനപാലകരുടെ പരാതിയില്‍ കൂടല്‍ പൊലീസ് ഇന്നലെ എം എല്‍ എക്കെതിരെ കേസെടുത്തിരുന്നു. വനംവകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തോട്ടം തൊഴിലാളി ഉള്‍പ്പെടെ നാട്ടുകാരെ കൊണ്ട് സി പി എം തിരിച്ചും ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

facebook twitter