സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ ഇറങ്ങിപ്പോക്ക് ; എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത

07:50 AM Mar 10, 2025 | Suchithra Sivadas

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പത്മകുമാര്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
തൊട്ടുപിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും വിമര്‍ശനം ഉന്നയിച്ചിരുന്നു. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മറ്റിയില്‍ നടപടി ചര്‍ച്ചയാകും. എന്നാല്‍ മുതിര്‍ന്ന നേതാവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജപിയും രംഗത്തെത്തിയതും വാര്‍ത്തയായിരിക്കുകയാണ്.