സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചര്‍ച്ച നടക്കും. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് പികെ ബിജു, പിഎ മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു എന്നി മൂന്ന് അംഗങ്ങള്‍ പങ്കെടുക്കും. പിബി അംഗങ്ങളുടെ അടക്കം പ്രവര്‍ത്തനം എല്ലാ വര്‍ഷവും വിലയിരുത്തണമെന്ന് സംഘടന രേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെയുള്ള കേസ് സംഘടനാ ചര്‍ച്ചയില്‍ ആരെങ്കിലും ഉയര്‍ത്തുമോ എന്നതും കേരളത്തിലെ പാര്‍ട്ടി ഉറ്റുനോക്കുന്നുണ്ട്. ഇന്നലെ ഏകകണ്ഠമായാണ് കരടു രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്. പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ചടക്കം ആലോചിക്കാന്‍ സിപിഎം പിബി യോഗം ഇന്ന് വൈകിട്ട് ചേര്‍ന്നേക്കും.