ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് – 3
തണുത്ത വെള്ളം – 4 കപ്പ്
കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്ത് വട്ടത്തിൽ കനംകുറച്ച് അരിയുക.
ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേർക്കുക.
അതിൽ നന്നായി കഴുകി ടവൽ കൊണ്ട് നനവ് ഒപ്പിയെടുക്കാം.
ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കാം.
മിതമായ തീയിൽ ഇളക്കി വറുത്തെടുക്കുക.
ക്രിസ്പിയായി വരുമ്പോൾ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേർത്ത് മിക്‌സ് ചെയ്യുക.
മസാല എല്ലായിടത്തും ആവാൻ ശ്രദ്ധിക്കണം.
വായു കടക്കാത്ത പാത്രത്തിൽ അടച്ച് വെച്ച് സൂക്ഷിക്കുക