ചേരുവകൾ
ഗോതമ്പു പൊടി – 1 ഗ്ലാസ്
2.മൈദ – 1 സ്പൂൺ ( നിർബന്ധം ഇല്ല )
വെള്ളം -1/2 ഗ്ലാസ്
ഉപ്പ് – 1/4 സ്പൂൺ
5.പഞ്ചസാര – 1 സ്പൂൺ
6.എണ്ണ – പൂരി വറുത്തു കോരാൻ ആവശ്യത്തിന് ( 1/2 ഗ്ലാസ് )
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ അര ഗ്ലാസ് വെള്ളം എടുത്തു അതിൽ ഉപ്പും പഞ്ചസാരയും ചേർത്തു നല്ലതുപോലെ ഇളക്കി യോചിപ്പിക്കുക.
ഇതിലേക്ക് ഒരു ഗ്ലാസ് ഗോതമ്പു പൊടി, ഒരു സ്പൂൺ മൈദ ഇട്ടു കൊടുക്കണം. ഇവ നല്ലതുപോലെ ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കണം.
നല്ലതുപോലെ കുഴച്ച മാവ് ഒരു 20 മിനിറ്റ് മൂടി വയ്ക്കുക.
20 മിനിറ്റ് കഴിഞ്ഞു പൂരി മാവ് ഓരോ ചെറിയ ഉരുളകൾ ആയി എടുത്ത് പരത്തി എടുക്കുക.
പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പരത്തിയ പൂരി ഇട്ട് കൊടുക്കണം.
ഒരു വശം വീർത്തു വരുമ്പോൾ മെല്ലെ പൊട്ടി പോകാതെ മറുവശം തിരിച്ചു ഇട്ടുകൊടുക്കണം.