+

ചെമ്മീൻ നല്ല ക്രിസ്പിയായി പൊരിച്ചെടുക്കാം

ചേരുവകൾ : • ചെമ്മീൻ – 1/2 കിലൊ • ചുവന്നുള്ളി – 5-6 എണ്ണം • ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തിൽ • വെളുത്തുള്ളി – 2 (വലുത്) • തക്കാളി – 1 (ചെറുത്)
പൊരിച്ചെടുക്കാം
ചേരുവകൾ :
• ചെമ്മീൻ – 1/2 കിലൊ
• ചുവന്നുള്ളി – 5-6 എണ്ണം
• ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തിൽ
• വെളുത്തുള്ളി – 2 (വലുത്)
• തക്കാളി – 1 (ചെറുത്)
• കറിവേപ്പില – 2 തണ്ട്
• കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
• മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• വെളിച്ചെണ്ണ – 3-4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം :
• ചെമ്മീൻ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക.
• ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും കറിവേപ്പിലയും ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും നന്നായി ഇളക്കി ചേർക്കുക.
• ഇനി കഴുകിയെടുത്ത ചെമ്മീൻ ഒട്ടുംതന്നെ വെള്ളമില്ലാതെ ഈ മസാലക്കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
• 1/2 മണിക്കൂറെങ്കിലും മസാല പിടിക്കാനായി മാറ്റിവെക്കുക.
• ശേഷം വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാം. പൊരിക്കുമ്പോൾ കുറച്ച് കറിവേപ്പില കൂടി ചേർക്കുക മണവും രുചിയും കൂടും
facebook twitter