വെള്ളരിക്ക പച്ചടി ഇതാ

05:05 PM Dec 17, 2025 | Kavya Ramachandran
ചേരുവകൾ:
 * വെള്ളരിക്ക - 1 കപ്പ് (ചെറുതായി അരിഞ്ഞത്)
 * പച്ചമുളക് - 2 എണ്ണം
 * ഇഞ്ചി - ചെറിയ കഷ്ണം
 * തൈര് - 1 കപ്പ്
 * അരപ്പിന്: തേങ്ങ - 1/2 കപ്പ്, കടുക് - 1/2 ടീസ്പൂൺ, പച്ചമുളക് - 1.
 * കടുക്, വറ്റൽമുളക്, കറിവേപ്പില, വെളിച്ചെണ്ണ.
തയ്യാറാക്കുന്ന വിധം:
 * വെള്ളരിക്ക, പച്ചമുളക്, ഇഞ്ചി, ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് വേവിക്കുക.
 * തേങ്ങയും കടുകും പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക (കടുക് അവസാനം ഇട്ട് അരക്കുന്നതാണ് നല്ലത്, കൈപ്പുരസം വരാതിരിക്കാൻ).
 * അരപ്പ് വേവിച്ച വെള്ളരിക്കയിലേക്ക് ചേർത്ത് ചൂടാക്കുക.
 * തീ അണച്ച ശേഷം തൈര് ചേർത്ത് ഇളക്കുക.
 * കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കുക.