ചേരുവകൾ
1. ബാക്കിവന്ന ചോറ് -രണ്ടു കപ്പ്
2. വെള്ളം -കാൽ കപ്പ്
3. ഉപ്പ് -ആവശ്യത്തിന്
4. കടലമാവ് -രണ്ടു സ്പൂൺ
5. കോൺഫ്ലവർ -ഒരു സ്പൂൺ
6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു സ്പൂൺ
7. ചില്ലി ഫ്ലേക്സ് -ഒരു സ്പൂൺ
8. കുരുമുളകുപൊടി -ഒരു സ്പൂൺ
9. അരിപ്പൊടി -ഒരു സ്പൂൺ
10. കശ്മീരി മുളകുപൊടി -ഒരു സ്പൂൺ
തയാറാക്കുന്ന വിധം
1. ചോറ് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
2. അതിലേക്ക് നാലു മുതൽ 10 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിച്ച് പാകത്തിന് ഉപ്പ് ഇട്ടുകൊടുക്കാം. കുഴമ്പ് രൂപത്തിലാണ് മാവ് തയാറാക്കേണ്ടത്.
3. അതിനെ ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റിവെക്കാം.
4. ഒരു പാൻ അടുപ്പിൽവെച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായിക്കഴിയുമ്പോൾ, തയാറാക്കിയ മാവ് ഇഷ്ടമുള്ള ആകൃതിയിലാക്കി പൊരിച്ചു കോരാം.