കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോൺ മെച്ചപ്പെടുത്താൻ ഉപ്പ് തന്നെ ധാരാളം

12:35 PM Jul 21, 2025 | Kavya Ramachandran

    മികച്ച ബോഡ് സ്ക്രബാണ് കടലുപ്പ്. കാൽകപ്പ് കടലുപ്പിൽ അര കപ്പ് ഒലീവ് ഓയിൽ ചേർത്ത് കൈകൾ, കാലുകൾ, പാദങ്ങൾ,മുഖം എന്നിവിടങ്ങളിൽ മസാജ് ചെയ്യുന്നത് ചർമത്തെ പുനരുജ്ജീവിപ്പിക്കുന്നു.
    ചർമ സുഷിരങ്ങളെ ആഴത്തിൽ ശുദ്ധീകരിക്കുന്നു. അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിനോട് ചേർന്ന ഭാ​ഗങ്ങൾ ഒഴിവാക്കണം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോൺ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
    പാദങ്ങളിലെ നീർക്കെട്ട് കുറയ്‌ക്കാനും കടലുപ്പ് സഹായിക്കുന്നു. ഒരു ബക്കറ്റിൽ ഇളം ചൂടുവെള്ളവും ബേക്കിം​ഗ് സോഡയും കടലുപ്പും തുല്യ അളവിൽ ചേർക്കുക. പാദങ്ങൾ കുറഞ്ഞത് 15 മിനിറ്റോളം ഇതിൽ മുക്ക് വയ്‌ക്കുക.
    മുടിയുടെ ആരോ​ഗ്യത്തിനും കടലുപ്പ് നല്ലതാണെന്ന് പറഞ്ഞാൽ ഒരു പക്ഷേ അവിശ്വനീയമായി തോന്നിയേക്കാം. എന്നാൽ മുടിയിൽ പുരട്ടുന്ന എണ്ണയിൽ കടലുപ്പ് ചെറിയ അളവിൽ ചേർക്കുന്നത് മുടിക്ക് തിളക്കവും ഒതുക്കവും നൽകും.
    പല്ലുകൾക്ക് നിറം നൽകാനായി രണ്ട് ടീസ്പൂൺ ബേക്കിം​ഗ് സോഡയിലേക്ക് ഒരു സ്പൂൺ കടലുപ്പ് ചേർത്ത് പല്ല് തേയ്‌ക്കുക.
    മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ രണ്ട് ടീസ്പൂൺ കടലുപ്പും നാല് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം ചൂടുവെള്ളത്തിൽ നനച്ചെടുത്ത ടവ്വൽ മുഖത്ത് വയ്‌ക്കാം.
    കുളിക്കുമ്പോൾ ചെറിയ അളവിൽ കടലുപ്പ് ചേർക്കുന്നത് ചർമത്തിലെ അഴുക്ക് അകറ്റും. ഉപ്പിലെ മ​ഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നു.
    സമ്മർദ്ദമകറ്റാനും കടലുപ്പ് സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് 1/8 ടീസ്പൂൺ കടൽ ഉപ്പും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുടിക്കാം. നന്നായി ഉറങ്ങാൻ സഹായിക്കും.