+

എടക്കാനം റിവർ വ്യൂ പോയൻ്റിലെ ആക്രമണം: കീഴടങ്ങിയ പ്രതികൾ റിമാൻഡിൽ

എടക്കാനം റിവർവ്യൂ പോയിൻ്റിൽ വാഹനങ്ങളിലെത്തി നാട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളായ 4 പേർ ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ഇരിട്ടി:എടക്കാനം റിവർവ്യൂ പോയിൻ്റിൽ വാഹനങ്ങളിലെത്തി നാട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളായ 4 പേർ ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പാലപ്പുഴപടിപ്പുരക്കലിൽനിധീഷ് (31) പാലപ്പുഴ ശ്രുതി നിവാസിൽ സുജീഷ് എന്ന ഉണ്ണി(26) നെല്ലൂർഉരുവച്ചാൽ ഹൗസിൽ ശ്രീലാൽ എന്ന അട്ടാപ്പി (29)  തൈക്കാടൻ കൊട്ടൻചുരം
മുഹമ്മദ് നിസാം (28)  എന്നിവരാണ് കീഴടങ്ങിയത്.

ഈ കേസിൽ നാലുപേരെ ഇരിട്ടി പൊലീസ് നേരത്തെഅറസ്റ്റ് ചെയ്തിരുന്നു. എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പാലപ്പുഴയിലെ ദീപ് ചന്ദ് (34) ആണ് കേസിലെഒന്നാം പ്രതി. ഇയാൾ ഉൾപ്പെടെ ഈ കേസിൽ ഏഴു പ്രതികളെ പിടികൂടുവാനുണ്ട്. 15 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരിട്ടി പൊലിസ് കേസെടുത്തത്.

facebook twitter