+

ബസ്റ്റോപ്പിൽ നിന്ന പെൺകുട്ടിയെ കാറിലേക്ക് ബലമായി കയറ്റി ലൈം​ഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ

ബസ്റ്റോപ്പിൽ നിന്ന പെൺകുട്ടിയെ കാറിലേക്ക് ബലമായി കയറ്റി ലൈം​ഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും ബലമായി കാറിൽ പിടിച്ചുകയറ്റി ലൈം​ഗിക അതിക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. പത്തനംതിട്ടയിലെ ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ‍ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അയിരൂർ നോർത്ത് ചെറുകോൽപ്പുഴ ഇടത്തറമൺ മുണ്ടപ്ളാക്കൽ വീട്ടിൽ അജിത്തിനെയാണ് (31) ഇലവുംതിട്ട പൊലീസ് പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിലേക്ക് വലിച്ച് കയറ്റിയ ശേഷം ദേഹത്ത് കടന്നുപിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. പെൺകുട്ടി സ്‌കൂളിലേക്ക് പോകാനായി പുതിയത്തു പടിക്കൽ ബസ് സ്റ്റോപ്പിന് സമീപത്താണ് നിന്നത്. പെട്ടെന്ന് കാറിലെത്തിയ അജിത്ത് കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

മൊഴിയുടെ അടിസ്ഥാനത്തിലാണ് അജിത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ ദേഹത്ത് നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. അയിരൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കുട്ടിയെ കയറ്റിക്കൊണ്ടുപോയ കാറും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

facebook twitter