കക്ഷത്തിലെ കറുപ്പാണോ പ്രശ്നം? അടുക്കളയിലുണ്ട് പ്രതിവിധി

12:25 PM Jul 04, 2025 | Kavya Ramachandran

കടലമാവ്

കടലമാവിനൊപ്പം കുറച്ച് അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. അതിലേക്ക് അൽപ്പം തേനും പാലും ചേർത്തിളക്കാം. ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം. കടലമാവിൻ്റെ എക്സഫോളിയേറ്റിംഗ് ഗുണങ്ങൾ മൃത ചർമ്മത്തെ നീക്കം ചെയ്ത്  സ്വാഭാവിക നിറം നിലനിർത്തുന്നതിന് സഹായിക്കും. 

വെളിച്ചെണ്ണ

ഒരു സ്പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു നാരങ്ങയും പകുതി പിഴിഞ്ഞ് നീര് ചേർത്തിളക്കി യോജിപ്പക്കാം. ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം 10 മിനിറ്റിനു ശേഷം കോട്ടൺ തുണിയോ അല്ലെങ്കിൽ പഞ്ഞിയോ ഉപയോഗിച്ച് തുടച്ചു മാറ്റാം. 

സവാള

ഒരു സവാള അരിഞ്ഞ് അരച്ച് നീര് പ്രത്യേകം എടുക്കാം. ഇതിലേക്ക് ബേക്കിംഗ് സോഡയും തൈരും നാരങ്ങയുടെ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കക്ഷത്തിൽ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. അഞ്ച് മിനിറ്റിനു ശേഷം നാരങ്ങ ഉപയോഗിച്ച് കക്ഷത്തിൽ വൃത്താകൃതിയിൽ മസാജ് ചെയ്യാം. തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യുന്നത് ഗുണകരമാണ്.