
തിരുവനന്തപുരം: പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സർവീസസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ കം ഡ്രൈവർ (വാർഡൻ ഡ്രൈവർ-കാറ്റഗറി നമ്ബർ 732/2024) തസ്തികയുടെ ജൂലായ് 22-ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 16-ന് നടത്തും.
വിവിധ വകുപ്പുകളില്‍ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (സിവില്‍-കാറ്റഗറി നമ്ബർ 08/2024), ഓവർസിയർ ഗ്രേഡ്-3 (സിവില്‍-കാറ്റഗറി നമ്ബർ 293/2024), ട്രേസർ (കാറ്റഗറി നമ്ബർ 736/2024) തസ്തികയുടെ ജൂലായ് 23-ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 25-ന് നടക്കും. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.