+

ഈത്തപ്പഴം ചേർത്ത പുളി ഇഞ്ചി

ഈത്തപ്പഴം ചേർത്ത പുളി ഇഞ്ചി

ചേരുവകൾ:

    പുളി -ഒരു നാരങ്ങാ വലുപ്പത്തിൽ
    വെള്ളം -2 കപ്പ്
    ഇഞ്ചി ചെറുതായി അരിഞ്ഞത് -1/2 കപ്പ്
    പച്ചമുളക് ചെറുതായി അരിഞ്ഞത് -3 എണ്ണം
    ഈത്തപ്പഴം-6 എണ്ണം
    ശർക്കര-ഒരെണ്ണം
    (താളിക്കാൻ)
    വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
    കറി വേപ്പില - ആവശ്യത്തിന്
    കടുക് -1 ടീസ്പൂൺ
    ഉലുവ -ഒരു നുള്ള്
    വറ്റൽ മുളക് -2,3 എണ്ണം

തയാറാക്കുന്ന വിധം:

ആദ്യമായി പുളി രണ്ട് കപ്പ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക(രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെ). 10 മിനിറ്റിന് ശേഷം നന്നായി കൈ കൊണ്ട് പിഴിഞ്ഞെടുത്ത് അരിച്ചെടുക്കുക. ഈത്തപ്പഴം ചെറുതായി അരിഞ്ഞു വെക്കുക. ശർക്കര കുറച്ചു വെള്ളം ചേർത്ത് ഒരുക്കി എടുക്കുക, ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി അരിഞ്ഞതും പച്ചമുളകും വഴറ്റി എടുത്ത് അതിലേക്ക് അരിഞ്ഞു വെച്ച ഈത്തപ്പഴവും ചേർത്ത് വഴറ്റി എടുക്കുക.

പുളി വെള്ളം ഒഴിച്ച് വറ്റിച്ചെടുക്കുക. ശർക്കരപ്പാനിയും ഒഴിച്ച് വീണ്ടും വറ്റിച്ചെടുക്കുക. കടുകും ഉലുവയും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് താളിച്ചെടുത്തു ഇതിനു മുകളിൽ ഒഴിച്ച് കൊടുക്കുക. നല്ല എരിവും പുളിയും മധുരവും ഒരുമിച്ചു ചേർന്ന പുളി ഇഞ്ചി റെഡി.

facebook twitter