വോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും നടപ്പിലാക്കാൻ തീരുമാനം

09:59 AM Aug 11, 2025 | Renjini kannur

തിരുവനന്തപുരം: ബിഹാറില്‍ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉടന്‍ നടപ്പാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുക.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാത്തിരിക്കുകയാണ് കേരളം. വീഴ്ച്ചകള്‍ ഒഴിവാക്കി കൂടുതല്‍ കരുതലോടെയായിരിക്കും കേരളത്തില്‍ പരിഷ്‌കരണം നടക്കുക. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കമ്മീഷനില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പുതുക്കലുണ്ടാകുമെന്നും ഇതിനായി മാര്‍ഖരേഖയിറക്കുമെന്നും ഡോ. രത്തന്‍ വ്യക്തമാക്കി.