ദില്ലിയില്‍ നിര്‍ണ്ണായക നീക്കം ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു

07:52 AM May 09, 2025 | Suchithra Sivadas

ഇന്നലെ രാത്രി മുതല്‍ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ ദില്ലിയില്‍ നിര്‍ണായക നീക്കം. തുടര്‍നടപടികളടക്കം വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. 

സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും യോഗത്തില്‍ പങ്കെടുക്കും. അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തും. പ്രത്യാക്രമണത്തിന്റെ വിവരങ്ങളും വിലയിരുത്തും. ജമ്മുവിലുണ്ടായ ആക്രമണവും മറ്റിടങ്ങളിലുണ്ടായ ആക്രമണവും അതിനെ പ്രതിരോധിച്ചകാര്യവുമടക്കം യോഗത്തില്‍ വിലയിരുത്തും.