+

ദീപക് പറമ്പോൾ ചിത്രം 'ഇമ്പം' ഒ.ടി.ടിയിലെത്തി

ദീപക് പറമ്പോൾ ചിത്രം 'ഇമ്പം' ഒ.ടി.ടിയിലെത്തി

 
ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'ഇമ്പം'. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമിച്ച സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഒരു പഴയകാല പബ്ലിഷിങ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തിൽ അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റ് ആയ നിധിൻ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നർമത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റർടൈനർ ആണ്. ഒക്ടോബർ 17 മുതൻ സൺനെക്സ്റ്റിൽ സ്ട്രീം ആരംഭിച്ചു.

facebook twitter