തനിക്ക് നേരെയുണ്ടായ ആക്രമണം ജനങ്ങളെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിനെതിരെയുള്ള ഭീരുത്വപരമായ ശ്രമമായിരുന്നു : ഡൽഹി മുഖ്യമന്ത്രി

04:25 PM Aug 21, 2025 | Neha Nair

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ ആക്രമണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. തനിക്ക് നേരെയുണ്ടായ ആക്രമണം ജനങ്ങളെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിനെതിരെയുള്ള ഭീരുത്വപരമായ ശ്രമമായിരുന്നുവെന്നും ആ ശ്രമമൊന്നും തന്നെ തകർക്കില്ലെന്നും രേഖ ഗുപ്ത പറഞ്ഞു.

‘പൊതുചർച്ചക്കിടെ ഉണ്ടായ ആക്രമണം എനിക്ക് നേരെ മാത്രമായിരുന്നില്ല. ഡൽഹിയെ സേവിക്കാനും പൊതുജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള എന്റെ ദൃഢനിശ്ചയത്തിന് നേരെയുള്ള ഭീരുത്വം നിറഞ്ഞ ആക്രമണം കൂടിയായിരുന്നു. ഇനി ഞാൻ മുമ്പത്തേക്കാളും കൂടുതൽ ഊർജത്തോടെ നിങ്ങൾക്കൊപ്പമുണ്ടാകും. പൊതുജനങ്ങളെ കേൾക്കലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കലും മുമ്പത്തെ പോലെ തന്നെ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും തുടരും. നിങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ ശക്തി’ രേഖ ഗുപ്ത എക്സിൽ കുറിച്ചു. ഉടൻ ജോലിയിൽ തിരിച്ചെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക്കി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഗു​ജ​റാ​ത്ത് രാ​ജ്കോ​ട്ട് സ്വ​ദേ​ശി രാ​ജേ​ഷ് ഭാ​യ് ഖിം​ജി​യെ (41) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കാ​റു​ള്ള ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ​രാ​തി ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി എ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി പ​രാ​തി കേ​ൾ​ക്കു​ന്ന​തി​നി​ടെ, പ്ര​തി മു​ന്നോ​ട്ടു​വ​ന്ന് പേ​പ്പ​ർ ന​ൽ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ​ത്ത​ടി​ച്ച​തും മു​ടി​യി​ൽ വ​ലി​ച്ച​തും. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ക്ക് നേ​രി​യ പ​രി​ക്കേ​റ്റ രേ​ഖ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി ഡ​ൽ​ഹി ​പൊ​ലീ​സി​ന് കൈ​മാ​റി. പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളാ​ണെ​ന്ന് അ​മ്മ പ​റ​ഞ്ഞു. തെ​രു​വു​നാ​യ് വി​ഷ​യ​ത്തി​ൽ അ​ടു​ത്തി​ടെ സു​പ്രീം​കോ​ട​തി വി​ധി മൃ​ഗ​സ്നേ​ഹി​യാ​യ പ്ര​തി​യെ അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്നു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് പ്ര​തി പോ​കു​മെ​ന്ന കാ​ര്യം ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​മ്മ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.