ഡല്‍ഹി : പാക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയതായി ദൃശ്യങ്ങൾ സഹിതം വ്യക്തമാക്കി ഇന്ത്യ. ശനിയാഴ്ച രാവിലെ 11 മണിയോടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദൃശ്യങ്ങളടക്കം കാണിച്ച് മറുപടി നൽകിയത്. വിമാനങ്ങളെ മുൻനിർത്തിയും ആശുപത്രികൾ ലക്ഷ്യമാക്കിയുമടക്കം നീചമായ രീതിയിലാണ് പാകിസ്താൻ ഇന്ത്യയെ നേരിട്ടതെന്നും വാർത്താസമ്മേളനം വ്യക്തമാക്കി.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി സംസാരിച്ച് യുഎസ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. പാകിസ്താനുമായുള്ള കാര്യക്ഷമമായ ചര്‍ച്ചകള്‍ക്ക് യുഎസിന്റെ പിന്തുണയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ശ്രീനഗറിലെ ദാല്‍ തടാകത്തിലേക്ക് മിസൈല്‍ പോലെ ഒരു വസ്തു ആഴത്തില്‍ പതിച്ചതായി അധികൃതര്‍. ശനിയാഴ്ച രാവിലെ വലിയ സ്‌ഫോടക ശബ്ദത്തോടെയായിരുന്നു പതനം.പഞ്ചാബിലെ ഭതിണ്ഡ വ്യോമതാവളം തകര്‍ത്തെന്ന പ്രചാരണം വ്യാജം. ഭതിണ്ഡ വ്യോമതാവളം പ്രവര്‍ത്തനക്ഷമമാണെന്നും ഒരുതരത്തിലുള്ള പോറലുമേറ്റിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.