സോഫ്റ്റും രുചികരവുമായ ചപ്പാത്തി

11:55 AM Nov 06, 2025 | Kavya Ramachandran

ചേരുവകൾ

    ഗോതമ്പ് പൊടി
    ഉരുളക്കിഴങ്ങ്
    സവാള
    മല്ലിയില
    പച്ചമുളക്
    വറ്റൽമുളക്
    ഉപ്പ്
    തൈര്
    പാൽ
    പനീർ

തയ്യാറാക്കുന്ന വിധം

    പനീർ ഗ്രേറ്റ് ചെയ്ത് മാറ്റി വയ്ക്കാം. ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
    അതിലേയ്ക്ക് മല്ലിയില, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
    വറ്റൽമുളക് ചതച്ചെടുത്തത് എരിവിനനുസരിച്ചും ആവശ്യത്തിന് ഉപ്പും കുറച്ചു തൈരും ചേർത്ത് നന്നായി കുഴച്ചെടുക്കാം.
    ഇതിലേയ്ക്ക് ഗോതമ്പ് പൊടി ചേർത്ത് ഒരിക്കൽ കൂടി ഇളക്കാം. പാലോ അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളമോ ഉപയോഗിച്ച് കുഴയ്ക്കുന്നത് മാവ് സോഫ്റ്റാകാൻ സഹായിക്കും.
    കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കാം.
    ഉരുളകൾക്കുള്ളിലേയ്ക്ക് ഗ്രേറ്റ് ചെയ്ത പനീർ വയ്ക്കാം. ശേഷം പരത്തിയെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ കുറച്ച് നെയ്യ് പുരട്ടാം.
    പാൻ ചൂടായതിനു ശേഷം തീ കുറച്ച് ചപ്പാത്തി അതിലേയ്ക്കു വയ്ക്കാം. ഇരുവശങ്ങളും വേവിച്ചെടുക്കാം