+

രുചികരമായ സ്പെഷ്യൽ ചിക്കൻ റോൾ റെസിപ്പി

  ചിക്കൻ- 1/4 കിലോ     മുളകുപൊടി- 1 ടീസ്പൂൺ     ഇറച്ചി മസാല- 1/2 ടീസ്പൂൺ     പച്ചമുളക് (വട്ടത്തിലരിഞ്ഞത്)- 4 എണ്ണം

ആവശ്യമായ ചേരുവകൾ

    ചിക്കൻ- 1/4 കിലോ
    മുളകുപൊടി- 1 ടീസ്പൂൺ
    ഇറച്ചി മസാല- 1/2 ടീസ്പൂൺ
    പച്ചമുളക് (വട്ടത്തിലരിഞ്ഞത്)- 4 എണ്ണം
    ഇഞ്ചി (ചെറുതായി അരിഞ്ഞത്)- 1 കഷ്ണം
    സവാള- 2 എണ്ണം
    മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
    വിനാഗിരി- 1 ടീസ്പൂൺ
    വെണ്ണ- 2 ടേബിൾ സ്പൂൺ
    എണ്ണ- 1/2 കപ്പ്
    വെർമിസെല്ലി- 200 ഗ്രാം
    റൊട്ടി- 12 കഷ്ണം
    മൈദ- ആവശ്യത്തിന്
    ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

മഞ്ഞൾ, വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് ഇറച്ചി വേവിക്കുക. എല്ല് നീക്കിയതിന് ശേഷം ഇറച്ചി പൊടിച്ചെടുക്കുക. പാനിൽ എണ്ണ ചൂടാകുമ്പോൾ മുളക്‌പൊടി, ഇറച്ചി മസാല, പച്ചമുളക്, ഇഞ്ചി, സാവാള എന്നിവ ചേർത്ത് വഴറ്റുക.

പിന്നീട് റൊട്ടി ഓരോ കഷ്ണമായെടുത്ത് വെള്ളത്തിൽ മുക്കിയതിന് ശേഷം കൈവെള്ളയിൽ വെച്ച് അമർത്തി വെള്ളം കളയുക. റൊട്ടിയുടെ മുകളിൽ വെണ്ണ പരട്ടിയ ശേഷം ഇതിന് മുകളിലേക്ക് ഇറച്ചി നിരത്തി പതുക്കെ റോൾ ചെയ്‌തെടുക്കുക. റോളുകൾ പൊട്ടിച്ച വെർമിസെല്ലിൽ ഉരുട്ടിയ ശേഷം എണ്ണയിൽ വറുത്തെടുക്കുക. സ്‌പെഷ്യൽ ചിക്കൻ റോൾ റെഡി.

facebook twitter